തേങ്ങയിടാനായി കയറി കുടുങ്ങിപ്പോയി, വീഴാതിരിക്കാൻ തോർത്തുകൊണ്ട് തെങ്ങിന് മുറുകെ കെട്ടി; തൊഴിലാളിയെ രക്ഷിച്ച് പേരാമ്പ്ര അഗ്നിരക്ഷാസേന
പേരാമ്പ്ര: തെങ്ങിൽ കുടങ്ങിയ തെങ്ങുകയറ്റ തൊഴിലാളിയെ താഴെയെത്തിച്ച് പേരാമ്പ്ര അഗ്നിരക്ഷാ സേനാംഗങ്ങൾ. പുളിയുള്ള പറമ്പിൽ വിശ്വനെയാണ് സാഹസികമായി സേനാംഗങ്ങൾ താഴെയിറക്കിയത്. ഇന്ന് ഉച്ചയോടെ മരുതേരിയിലാണ് സംഭവം.
തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് ഉപയോഗിച്ച് പീടികയുള്ള പറമ്പിൽ സി.ടി മുഹമ്മദിന്റെ തെങ്ങിന്റെ മുകളിൽ കയറിയതായിരുന്നു വിശ്വൻ. എന്നാൽ തെങ്ങിന്റെ തല ഭാഗത്ത് വണ്ണം കുറവായതിനാൽ തെങ്ങ് കയറ്റ യന്ത്രം ശരിയായ രീതിയിൽ പതിഞ്ഞ് കൊണ്ടില്ല. ഇത് കാരണം യന്ത്രം ശരിയായ തെങ്ങിൽ ഉറപ്പിച്ചു നിർത്താൻ വിശ്വന് സാധിച്ചില്ല. തുടർന്ന് കയ്യിലുള്ള തോർത്തുകൊണ്ട് യന്ത്രം തെങ്ങിന് മുറുകെ കെട്ടിയിട്ട് തെങ്ങിൽ നിൽപ്പുറപ്പിക്കുകയായിരുന്നു. തുടർന്നാണ് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ വിവരമറിയിച്ചത്.
സേനാംഗങ്ങൾ സ്ഥലത്തെത്തി ഏണി ഉപയോഗിച്ച് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ എൻ ലതീഷ് തെങ്ങിൽ കയറി യന്ത്രം ഉറപ്പിക്കുന്നതിനുള്ള ഒരു മരക്കഷണം നൽകി സാവധാനം താഴെ ഇറക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ സി.പി ഗിരീഷിന്റെയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.വിനോദന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഐ.ബിനീഷ് കുമാർ, ഇ.എം പ്രശാന്ത്, എസ്.കെ റിതിൻ, പി.കെ.സിജീഷ്, ടി.വിജീഷ്, ആർ.ജിനേഷ്, എം.കെ.ജിഷാദ്, എസ്.ആർ.സാരംഗ്, ഹോം ഗാർഡുമാരായ കെ.പി.ബാലകൃഷ്ണൻ, എൻ.എം .രാജീവൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Summary: Perambra fire force rescued the laborer trapped in the coconut tree