ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; മുതുകാട് പിള്ളപ്പെരുവണ്ണ സ്വദേശിക്കെതിരെ വാഷ് കൈവശം വച്ചതിന് കേസെടുത്ത് പേരാമ്പ്ര എക്‌സൈസ്


Advertisement

പേരാമ്പ്ര: വാഷ് കെെവശം വെച്ചതിന് മുതുകാട് പിള്ളപ്പെരുവണ്ണ സ്വദേശിക്കെതിരെ കേസെടുത്ത് പേരാമ്പ്ര എക്സെെസ്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് വടക്കൊമ്പത് മധുവിന്റെ കെെവശമുണ്ടായിരുന്ന വാഷ് പിടിച്ചെടുത്തത്. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുദീപ് കുമാറിന്റെ നേതൃത്വത്തില്ലാണ് മുതുകാട് ഭാഗങ്ങളില്‍ റെയിഡ് നടത്തിയത്.

Advertisement

കുറ്റകൃത്യത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പെട്ടിട്ടുള്ളത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തും ഓണത്തോട് അനുബന്ധിച്ച് വരും ദിവസങ്ങളില്‍ ശക്തമായ പരിശോധനകള്‍ നടത്തും എന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Advertisement

റെയ്ഡില്‍ പ്രിവേന്റീവ് ഓഫീസര്‍ പി.കെ സബീര്‍ അലി സി.ഇ.ഒമാരായ അനൂപ് കുമാര്‍, ദീപുലാല്‍ ഡ്രൈവര്‍ ഷിബിന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement

summary: perambra excise registered a case against a resident of muthukaad pillai perumanna for possessing wash