മോഷ്ടാക്കളെ പൂട്ടാനും കുറ്റകൃത്യങ്ങള്‍ തടയാനും പുതിയ കര്‍മ്മപദ്ധതിയുമായി പയ്യോളി പൊലീസ്
പയ്യോളി: മോഷണങ്ങളും മറ്റ് കുറ്റകൃത്യങ്ങളും തടയാന്‍ കര്‍മ്മപദ്ധതികള്‍ക്ക് പൊലീസും വ്യാപാരികളു റസിഡന്‍സ് അസോസിയേഷനും ഓട്ടോ ഡ്രൈവര്‍മാരും ഉള്‍പ്പെട്ട സംയുക്ത സമിതി രൂപം നല്‍കി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.സി.സുഭാഷ് ബാബു അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി, റസിഡന്‍സ് അസോസിയേഷന്‍, ഓട്ടോ തൊഴിലാളികള്‍, എന്നിവരെ ഉള്‍പ്പെടുത്തി രാത്രിയില്‍ സംയുക്ത ബീറ്റിനുള്ള ഏര്‍പ്പാട് ചെയ്യാനും റസിഡന്‍സ് അസോസിയേഷനുകളില്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ച് രാത്രി പട്രോളിങ്ങിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ വ്യാപാരികളുടെ പ്രതിനിധികളായ പ്രസിഡന്റ് എം.ഫൈസല് സൂപ്പര്‍, കെ.പി.റാണാ പ്രതാപ്, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധിയായി പടിക്കല്‍ രാജന്‍, ഓട്ടോ ഡ്രൈവര്‍മാരുടെ പ്രതിനിധിയായി മുജീബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.