ബഹ്‌റൈനില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പയ്യോളി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു


Advertisement

മനാമ: ബഹ്‌റൈനില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പയ്യോളി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. മൂന്നുകുണ്ടന്‍ചാലില്‍ സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു.

ബഹ്‌റൈനിലെ സല്ലാഖിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ സിദ്ധാര്‍ത്ഥിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement

ബഹ്‌റൈനില്‍ ഡെലിവറി പേഴ്‌സണായി ജോലി ചെയ്യുകയായിരുന്നു സിദ്ധാര്‍ത്ഥ്. അവധി കഴിഞ്ഞ് ഈ മാസം ഒന്നാം തിയ്യതിയാണ് അദ്ദേഹം നാട്ടില്‍ നിന്ന് ബഹ്‌റൈനില്‍ തിരിച്ചെത്തിയത്.

മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂന്നുകുണ്ടന്‍ചാലില്‍ സജീവന്റെയും ഷേര്‍ളിയുടെയും മകനാണ്. ഭാര്യ മമത. രണ്ട് വയസുള്ള മകനുണ്ട്.

Advertisement
Advertisement