കുട്ടിപ്പോലീസുകാരിൽ നിന്ന് സല്യൂട്ട് സ്വീകരിച്ച് ഡി.വൈ.എസ്.പി; പൊയിൽകാവ് ഹയർസെക്കൻഡറി സ്കൂളിൽ എസ്.പി.സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്


Advertisement

കൊയിലാണ്ടി: പൊയിൽകാവ് ഹയർസെക്കൻഡറി സ്കൂൾ 2020 -2022 വർഷത്തെ എസ്.പി.സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. കോഴിക്കോട് റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ ഹരിദാസൻ കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ എൻ.സുനിൽകുമാ,ർ ഹെഡ്മിസ്ട്രസ് ജയലേഖ ടീച്ചർ എന്നിവർ മുഖ്യാതിഥികളായി.

Advertisement

ചടങ്ങിൽ സബ് ഇൻസ്പെക്ടർമാരായ ബാബു.ടി.സി, സതീശൻ, സാബു കീഴരിയൂർ, എസ്.പി.സി അസിസ്റ്റന്റ് നോഡൽ ഓഫീസറായ എ.എസ്.ഐ രമേശൻ, അധ്യാപകരായ സുജിത്ത് ലിൻസി, ഡ്രിൽ ഇൻസ്ട്രക്ടർ ആയ ഷെർലി എന്നിവർ സംബന്ധിച്ചു.

എസ്.പി.സി കേഡറ്റുമാരായ രോഹിത്, പരേഡ് കമാൻഡറായും നിവ രഞ്ജിത്ത് സെക്കൻഡ് ഇൻ കമാൻഡറുമായ പരേഡിൽ മുഹമ്മദ്റിസാൻ നയിച്ച ഒന്നാം പ്ലാറ്റൂണും മധുമായ നയിച്ച രണ്ടാം പ്ലാറ്റൂണും മികച്ച പ്രകടനം കാഴ്ചവച്ചു.

Advertisement
Advertisement

Summary: Passing out parade of SPC cadets at Poilkav Higher Secondary School