അഭിവാദ്യം സ്വീകരിച്ച് വടകര ഡി.വൈ.എസ്.പി വിനോദ് കുമാര്‍; പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്.പി.സി കേഡറ്റിന്റെ പാസിംഗ് ഔട്ട് പരേഡ്


പൊയില്‍ക്കാവ്: പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്.പി.സി കേഡറ്റിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. പരേഡില്‍ വടകര ഡി.വൈ.എസ്.പി വിനോദ് കുമാര്‍ അഭിവാദ്യം സ്വീകരിച്ചു. കൊയിലാണ്ടി ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് മെല്‍ബിന്‍ ജോണ്‍, കൊയിലാണ്ടി എസ്.ഐ.ബിജു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വിരമിക്കുന്ന അധ്യാപകരായ മനോജ് കുമാര്‍ സുനില്‍കുമാര്‍, അനിതകുമാരി, യമുന എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കാര്‍ത്തിക്ക് അനുഷ്‌ക എന്നിവര്‍ സാരഥ്യം വഹിച്ച പരേഡില്‍, കൃഷ്ണ, ലാല്‍വിന്‍ എന്നിവര്‍ ഒന്നും രണ്ടും പ്ലറ്റൂണുകളെ നയിച്ചു.

കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ ഡ്രില്‍ ഇന്‍സ്ട്രക്ടേഴ്‌സായ മണികണ്ഠന്‍, മവ്യ, സി.പി.ഒ സുജിത്ത് മാസ്റ്റര്‍, ലീന്‍സി ടീച്ചര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.