കേൾവി, ചലന പരിമിതികൾ തിരിച്ചറിയാം; വിദ്യാർത്ഥികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് പന്തലായനി ബി ആർ സി


കൊയിലാണ്ടി: ബി ആർ സി പന്തലായനിയുടെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കേൾവി പരിമിതി, ചലനപരിമിതി എന്നീ പ്രയാസങ്ങൾ തിരിച്ചറിയുന്നതിനും സഹായ ഉപകരണങ്ങൾ നൽകുതിനുമായി നടത്തിയ ക്യാമ്പ് നഗരസഭാ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സി പ്രജില ഉദ്ഘടനം ചെയ്തു.

കൊയിലാണ്ടി ഗവ:മാപ്പിള എച്ച് എസ് എസിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജുവിന്റെ അധ്യക്ഷത വഹിച്ചു. ജി എം വി എച്ച് എസ് എസ് കൊയിലാണ്ടി എച്ച്എം ദീപ പി.ബി ആശംസയർപ്പിച്ച് സംസാരിച്ചു. ബി പി സി,ബി ആർ സി പന്തലായനി ദീപ്തി ഇ പി സ്വാഗതവും സ്പെഷ്യൽ എഡ്യുക്കേറ്റർ സിന്ധു. കെ നന്ദിയും പറഞ്ഞു.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇഎൻടി വിഭാഗം ഡോക്ടർ ഡോ. മൈക്കിൾ സി.ജെ. കുട്ടികളുടെ കേൾവി പരിശോധനാ ക്യാമ്പിന് നേതൃത്വം നൽകി.