ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വീരമൃത്യുവരിച്ച സേനാംഗങ്ങളുടെ സ്മരണ പുതുക്കി പൊലീസ്; കീഴരിയൂരിലെ പൊലീസ് ആസ്ഥാനത്ത് സ്മൃതിദിന പരേഡ്
കീഴരിയൂര്‍: ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ സ്മരണ പുതുക്കി പോലീസ്. സ്മൃതി ദിനത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ സ്മൃതിദിന പരേഡും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.
കീഴരിയൂര്‍ പോലീസ് ആസ്ഥാനത്ത് പരേഡ് ഗ്രൗണ്ടില്‍ നടന്ന സ്മൃതിദിന പരേഡില്‍ ജില്ലാ പോലീസ് മേധാവി ആര്‍.കറുപ്പ് സാമി ഐ.പി.എസ് സ്മൃതി മണ്ഡപത്തില്‍ പുഷപ്പചക്രം സമര്‍പ്പിച്ചു. ശേഷം പോലീസ് സംഘടനകളുടെ സഹകരണത്തോടെ കോഴിക്കോട് W/C ആശുപത്രിയുമായി ചേര്‍ന്ന് ആസ്ഥാന ക്യാമ്പില്‍ വെച്ച് നടത്തിയ രക്തദാന ക്യാമ്പില്‍ അറുപതോളം സേനാംഗങ്ങള്‍ രക്തദാനം നടത്തി. രക്തദാന ക്യാമ്പ് ജില്ലാ പോലീസ് മേധാവി ആര്‍.കറുപ്പ് സാമി ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ എസ്.പി പ്രദീപ് കുമാര്‍ ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ ഡി.സി ബി ഡി.വൈ.എസ്.പി ഹരിദാസന്‍, കെ.പി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് അഭിജിത്ത് മെഡിക്കല്‍ ഓഫിസര്‍ അഫ്സല്‍, ഗഫൂര്‍.സി, രജീഷ് ചെമ്മേരി എന്നിവര്‍ സംസാരിച്ചു.
ഈ മാസം 31 വരെ നീണ്ടു നില്‍ക്കുന്ന സ്മൃതി ദിനാചരണ പരിപാടിയുടെ ഭാഗമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കായി പോലീസ് ക്യാമ്പില്‍ വെച്ച് ഒക്ടോബര്‍ 22ന് ARMS EXIHIBITION ഉം ഒക്ടോബര്‍ 25 ന് ഒളിമ്പ്യന്‍ നോഹ നിര്‍മ്മല്‍ ടോം പങ്കെടുക്കുന്ന മിനി മാരത്തോണ്‍ വിവിധ കായിക മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കാനും തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.