തിക്കോടിയില്‍ അടിപ്പാത അനുവദിക്കുക; പഞ്ചായത്ത് ഓഫീസ് ധര്‍ണ്ണയുമായി അണ്ടര്‍പാസ് ആക്ഷന്‍ കമ്മിറ്റി


തിക്കോടി: തിക്കോടി അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് അണ്ടര്‍പാസ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് ധര്‍ണ്ണ നടത്തി. അടിപ്പാത വിഷയത്തില്‍ പഞ്ചായത്തിന്റെ അനാസ്ഥയ്‌ക്കെതിരെയാണ് സമരം. രാവിലെ 10.30യ്ക്ക് നടന്ന ധര്‍ണ്ണ സി.ആര്‍.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

അടിപ്പാത ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി.പി.കുഞ്ഞമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗവും ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ ദുല്‍ഖിഫില്‍ അധ്യക്ഷനായിരുന്നു.

കെ.പി.രമേശന്‍, പി.വി.അസീസ്, ശ്രീധരന്‍കോരന്‍കണ്ടി, സഹദ് പുറക്കാട്, രാജീവന്‍ കൊടലൂര്‍, ഒ.കെ.ഫൈസല്‍, ഫൈസല്‍ കണ്ണോത്ത്, കുഞ്ഞബ്ദുള്ള തിക്കോടി, പി.ടി.സുബൈര്‍, എം.കെ.രാമകൃഷ്ണന്‍ തിക്കോടി, മുന്‍ വാര്‍ഡ് മെമ്പര്‍ സെറീന, ബിനു കരോലി, റഷീദ്, ഇന്‍ഷിദ, ഉസ്‌ന എന്നിവര്‍ സംസാരിച്ചു. ടി.ഹാഷിം നന്ദി പറഞ്ഞു.

തിക്കോടിയില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യം നാട്ടുകാര്‍ക്കിടയില്‍ ശക്തമാണ്. ഇതിനെതിരെ വലിയ തോതിലുള്ള സമരങ്ങളും പ്രക്ഷോഭങ്ങളും ഇതിനകം ഉയര്‍ന്നുവന്നിരുന്നു. നിലവില്‍ മുഖ്യമന്ത്രിയ്ക്കും ഗതാഗത മന്ത്രിയ്ക്കും നിവേദനം നല്‍കുകയും അവര്‍ നല്‍കിയ ഉറപ്പില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയുമാണ് നാട്ടുകാര്‍.

അടിപ്പാത ഇല്ലാത്തതു കാരണം ഏറെ ബുദ്ധിമുട്ടിയാണ് തിക്കോടിയിലുള്ളവര്‍ റോഡിനപ്പുറത്തേക്കും ഇപ്പുറത്തേക്കും സഞ്ചരിക്കുന്നത്. സര്‍വ്വീസ് റോഡില്‍ നിന്നും കൂട്ടിയിട്ട മണല്‍ചാക്കുകള്‍ വഴി ദേശീയപാതയ്ക്ക് മുകളില്‍ കയറിയും ഇറങ്ങിയുമൊക്കെയാണ് പ്രായമായവരടക്കും യാത്ര ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ആക്ഷന്‍ കമ്മിറ്റി സമരം ശക്തമാക്കി മുന്നോട്ടുവരുന്നത്.

Summary: panchayath office dharna in thikkodi underpass