കുടിവെള്ളത്തിനായുള്ള കാത്തിരിപ്പിന് വിരാമം; പള്ളിക്കര മുക്കം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു (വീഡിയോ കാണാം)


തിക്കോടി: പള്ളിക്കര, മുക്കം പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പൂർത്തീകരിച്ച മുക്കം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷയായി. മേലടി ബ്ലോക്ക് പഞ്ചായത്തും തിക്കോടി ഗ്രാമപഞ്ചായത്തും സംയുക്തമായി വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്.

മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രസന്ന സ്വാഗതം പറഞ്ഞു. തിക്കോടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എം.രവീന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീന പുതിയോട്ടിൽ, ബ്ലോക്ക് മെമ്പർ ശ്രീനിവാസൻ, തിക്കോടി ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ പുൽപ്പാണ്ടി, മെമ്പർ ദിബിഷ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ജനാർദ്ദനൻ, എടവന മനോജ്, കുഞ്ഞിക്കണ്ണൻ കണ്ണലം കണ്ടി, ടി.പി.കുഞ്ഞിമൊയ്തീൻ എന്നിവർ ആശംസകൾ അർപ്പിച്ചു. എൽ.എസ്.ജി.ഡി മേലടി ബ്ലോക്ക് ഓവർസിയർ ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗത സംഘം കൺവീനർ സി.കെ.പ്രവീൺ കുമാർ നന്ദി രേഖപ്പെടുത്തി.

വര്‍ഷങ്ങളായി കുടിവെള്ളക്ഷാമം നിലനില്‍ക്കുന്ന പ്രദേശമാണ് പള്ളിക്കര മുക്കം. മേലടി ബ്ലോക്ക് പദ്ധതിയുടെ 28 ലക്ഷം രൂപയും തിക്കോടി ഗ്രാമപഞ്ചായത്തിന്റെ ഏഴ് ലക്ഷം രുപയും ചേർത്ത് ആകെ 35 ലക്ഷം രൂപ ചിലവഴിച്ചാണ് കുടിവെള്ളപദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. ഉദ്ഘാടന പരിപാടിയില്‍ ഘോഷയാത്രയും വിവിധ കലാപരിപാടികളും അരങ്ങേറി. കുടിവെള്ള പ്രശ്നം പരിഹരിച്ചതിന്റെ വലിയ ആഹ്ളാദം ഉദ്ഘാടന ചടങ്ങിൽ ഉടനീളം കാണാന്‍ കഴിഞ്ഞു. 2021 ഏപ്രലില്‍ ആരംഭിച്ച പദ്ധതി സ്ഥലം വാങ്ങി രണ്ട് വര്‍ഷം കൊണ്ട് കുടിവെള്ളം നല്‍കാന്‍ കഴിയുന്ന രൂപത്തില്‍ പൂർത്തിയാക്കി.

വീഡിയോ കാണാം: