കൊയിലാണ്ടിയിലെ പാലിയേറ്റീവ് രോഗികള്‍ക്കാശ്വാസമായി നെസ്റ്റ്; പാലിയേറ്റീവ് കെയര്‍ ദിനം ആചരിച്ചു


കൊയിലാണ്ടി: പാലിയേറ്റീവ് കെയര്‍ ദിനത്തിന്റെ ഭാഗമായി കൊയിലാണ്ടി നെസ്റ്റില്‍ നടന്ന ഹോം കെയര്‍ സന്ദര്‍ശനം സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ്, കൊയിലാണ്ടി തഹസീല്‍ദാര്‍ സി.പി. മണി, പ്രശസ്ത എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍, കൊയിലാണ്ടി മുനിസിപ്പല്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷിജു, മാധ്യമപ്രവര്‍ത്തകന്‍ രാജേഷ് കീഴരിയുര്‍ എന്നിവര്‍ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി നെസ്റ്റ് വളണ്ടിയര്‍ സംഗമവും സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അസീസ് മാസ്റ്റര്‍ പരിപാടി ഉല്‍ഘടനം ചെയ്തു. ചെയര്‍മാന്‍ അബ്ദുള്ള കരുവാഞ്ചേരി അധ്യക്ഷത വഹിച്ചു. ഡോ. ഫര്‍സാന ഉല്‍ബോധനപ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ടി.കെ. യൂനുസ് മുഖ്യ പ്രഭാക്ഷണം പ്രഭാഷണം നടത്തി.

ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ മനോജ് വയറ്റുവളപ്പില്‍, ജിഷ പുതിയേടത്ത്, സുധ, എ. ലളിത, ഷാഹിന, പി.എം. അബ്ദുല്‍ ഖാദര്‍, സാലിഹ് ബാത്ത, ഹമീദ്, എന്നിവര്‍ സംസാരിച്ചു. ഖജാഞ്ചി ടി.പി. ബഷീര്‍ സ്വാഗതവും ഓഫീസ് അഡ്മിനിസ്റ്റേട്ടര്‍ പ്രഷീന നന്ദിയും പറഞ്ഞു. 365 ദിവസങ്ങളിലും 24 മണിക്കൂര്‍ ഹോം കെയര്‍ ആണ് ഇപ്പോള്‍ നെസ്റ്റ് നടത്തുന്നത്.