കോഴിക്കോട് റൂറല്‍ എസ്.പിയായി പി.നിധിന്‍രാജ് ചുമതലയേറ്റു


Advertisement

വടകര: കോഴിക്കോട് റൂറല്‍ എസ്.പിയായി പി.നിധിന്‍രാജ് ചുമതലയേറ്റു. തിരുവനന്തപുരം സിറ്റി ലോ ആന്റ് ഓര്‍ഡര്‍ ട്രാഫിക് വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ പദവി വഹിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹത്തെ റൂറല്‍ എസ്.പിയായി നിയമിക്കുന്നത്.

Advertisement

2019 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് നിധിന്‍രാജ്. നാദാപുരം, തലശ്ശേരി, പാല എന്നിവിടങ്ങളില്‍ എസ്.പിയായി സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് മലപ്പുറം എസ്.പിയായും തൃശൂര്‍ ഇന്ത്യ റിസര്‍ച്ച് ബറ്റാലിയന്‍ കമന്‍ഡറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാസര്‍കോട് സ്വദേശിയാണ്.

Advertisement

കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിയായിരുന്ന അരവിന്ദ് സുകുമാറിനെ കഴിഞ്ഞയാഴ്ച സ്ഥലംമാറ്റിയിരുന്നു. കാഫിര്‍ സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനാണ് അരവിന്ദ് സുകുമാര്‍.

Advertisement

Summary:

P. Nidhinraj took charge as Kozhikode Rural SP