കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ മൂന്ന് യൂണിറ്റുകളിലായി 60 പേര്‍ക്ക് ഡയാലിസിസ് സൗകര്യമൊരുക്കാൻ പദ്ധതി; തിക്കോടിയിൽ സംഘാടക സമിതി രൂപികരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയിലെ ജനങ്ങൾക്ക് ആശ്വാസമായി താലൂക്ക് ഹോസ്പിറ്റൽ ഡയാലിസിസ് സെന്റർ വിപുലമാക്കാനുള്ള ധനസമാഹരണത്തിനുള്ള പ്രാഥമിക പരിപാടികൾ ദ്രുതഗതിയിൽ നീങ്ങുന്നു. സാന്ത്വന സ്പർശം എന്ന പേരിൽ തുടങ്ങിയ പദ്ധതിയിൽ തിക്കോടിയിൽ സംഘാടക സമിതി രൂപികരിച്ചു. മെയ് 6, 7, 8 തിയ്യതികളിലാണ് ജാനകിയ ധന സമാഹരണം പദ്ധതിയിട്ടിരിക്കുന്നത്.

[ad-attittude]

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ ചെയർ പേഴ്സൺ സുധ.കെ.പി ഉദ്ഘാടനം ചെയ്തു. അസീസ് മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. അഡ്വ.. കെ.സത്യൻ സുരേഷ് ചങ്ങാടത്ത് , പ്രനില സത്യൻ, ഷക്കീല. കെ.പി , സന്തോഷ് തിക്കോടി, വി.കെ.അബ്ദുൾ മജീദ്, ബിജു കളത്തിൽ, ശശി ഇ , ബാലൻ കേളോത്ത്, രവീന്ദ്രൻ ഇ.കെ. എന്നിവർ സംസാരിച്ചു. ആർ വിശ്വൻ സ്വാഗതവും ബിനു കാരോളി നന്ദിയും പ്രകാശിപ്പിച്ചു.

ഏപ്രിൽ 28, 29, 30 തീയ്യതികളിൽ 17 വാർഡ് തല സംഘാടക സമിതികളും രൂപീകരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. മെയ് 1 മുതൽ 5 വരെ തീയതികളിൽ വാർഡ് തല സംഘാടക സമിതികളുടെ നേതൃത്വത്തിൽ 50 വീടിന് ഒരു സ്ക്വാഡ് എന്ന രീതിയിൽ മുഴുവൻ വീടുകളിലും കവറും കത്തും വിതരണം ചെയ്യും. മെയ് 6, 7, 8 തീയ്യതികളിൽ സാന്ത്വന സ്പർശം ജനകീയ ധനസമാഹരനായി ഇറങ്ങുമെന്നും യോഗത്തിൽ തീരുമാനമെടുത്തു.

[ad1]

സംഘാടക സമിതി ഭാരവാഹികളായി ജമീല സമദ് (ചെയർ പേഴ്സൺ ) ബിജു കളത്തിൽ (ജന.കൺവീനർ) രാമചന്ദ്രൻ കുയ്യണ്ടി, സുരേഷ്ചങ്ങാടത്ത്, വിശ്വൻ.ആർ, സന്തോഷ് തിക്കോടി, അബ്ദുൾ മജീദ്, വി.കെ രാജീവൻ കൊടലൂർ (വൈസ് ചെയർമാൻമാർ), പ്രനില സത്യൻ, ഷക്കീല കെ.പി, എം.കെ.പ്രേമൻ, ശശി എടവനക്കണ്ടി, രവീന്ദ്രൻ എടവനക്കണ്ടി, പുഷ്പ പി.കെ (ജോയിന്റ് കൺവീനർമാർ) എന്നിവരടങ്ങിയ 101 അംഗ എക്സിക്യുട്ടീവ് കമ്മിറ്റി രൂപീകരിച്ചു.

[ad2]

ഒൻപത് മെഷീനുകളിൽ ഒരു ഷിഫ്റ്റിൽ 18 പേർക്കാണ് നിലവിൽ ഡയാലിസിസ് ചെയ്യുന്നത്. മൂന്നു ഷിഫ്റ്റിലായി 60 പേർക്ക് ഡയാലിസിസ് സൗകര്യമൊരുക്കുന്നതിനായി വർഷത്തിൽ ഒരുകോടി രൂപയിലധികം ചെലവുവരും. ഇൻഷുറൻസ് തുകയും നഗരസഭ ഫണ്ടുംമാത്രം ഇതിനു മതിയാവില്ല. ഡയാലിസിസ് സെന്റർ മൂന്നു ഷിഫ്റ്റുകളിലായി നടത്തുന്നതിനുവേണ്ടിയാണ് ജനകീയ ധനസമാഹരണം നടത്തുന്നത്.