കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക; വിവിധ ആവശ്യങ്ങൾ ഉന്നയിച് കൊയിലാണ്ടിയിൽ എൻ.ജി.ഒ യൂണിയൻ ധർണ്ണ നടത്തും


കൊയിലാണ്ടി: പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പുനപരിശോധന സമിതി റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ധർണ്ണ നടത്തുന്നതിന് മുന്നോടിയായി കേരള എൻ.ജി.ഒ യൂണിയൻ കൊയിലാണ്ടി ഏരിയ ജനറൽ ബോഡി യോഗം മുൻസിപ്പൽ ടൗൺ ഹാളിൽ ചേർന്നു.

[ad1]

സംസ്ഥാന സമ്മേളന തീരുമാനങ്ങൾ സംസ്ഥാന കമ്മിറ്റി അംഗം സിന്ധുരാജൻ വിശദീകരിച്ചു. ജില്ലാ കമ്മിറ്റി തീരുമാനങ്ങൾ ജില്ലാ ജോയിന്റ് സെക്രട്ടറി പി സി ഷജീഷ് കുമാർ റിപ്പോർട്ട് ചെയ്തു. ഏരിയ സെക്രട്ടറി എക്സ് ക്രിസ്റ്റിദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് കെ മിനി അധ്യക്ഷത വഹിച്ചു.

[ad-attittude]

കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പുന:പരിശോധനാ സമിതി റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കുക, വർഗീയതയെ ചെറുക്കുക മുതലായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മെയ് 26 ന് നടക്കുന്ന ജീവനക്കാരുടെ ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കുവാൻ യോഗം ആഹ്വാനം ചെയ്തു.

[ad2]