നിഹയുടെ ഓർമ്മയിൽ നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മയുടെ ഓപ്പൺ സ്റ്റേജ്; ഉദ്ഘാടനം ചെയ്തത് കൊയിലാണ്ടി തഹസിൽദാർ


Advertisement

കീഴരിയൂർ: നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മയുടെ ഓപ്പൺ സ്റ്റേജ് ഉദ്ഘാടനം ചെയ്തു. നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മയുടെ സ്വന്തം കെട്ടിടത്തോട് ചേർന്ന് നിർമ്മിച്ച ഓപ്പൺ സ്റ്റേജാണ് നാടിന് സമർപ്പിച്ചത്. കൊയിലാണ്ടി തഹസിൽദാർ സി.പി.മണിയാണ് ഓപ്പൺ സ്റ്റേജ് ഉദ്ഘാടനം ചെയ്തത്.

Advertisement

അകാലത്തിൽ പൊലിഞ്ഞു പോയ നിഹ.എസ്.ശ്രീജിത്തിന്റെ ഓർമ്മയ്ക്കായി കുടുംബാംഗങ്ങൾ ആണ് ഓപ്പൺ സ്റ്റേജ് നിർമ്മിച്ചു നൽകിയത്. ഉദ്ഘാടനവും ഫോട്ടോ അനാച്ഛാദനവും കൊയിലാണ്ടി തഹസിൽദാർ സി.പി.മണി നിർവഹിച്ചു.രഷിത്ത്ലാൽ അധ്യക്ഷത വഹിച്ചു.എം.സുരേഷ്,ചന്ദ്രൻ കണ്ണോത്ത്,ടി പോക്കർ എന്നിവർ സംസാരിച്ചു.

Advertisement
Advertisement