സംരംഭകരേ ഇതിലേ… അരിക്കുളം പഞ്ചായത്തിൽ ഏകദിന സംരംഭകത്വ ശില്പശാല; വിശദാംശങ്ങൾ അറിയാം


Advertisement

അരിക്കുളം: വ്യവസായ-വാണിജ്യ വകുപ്പിന്റെയും അരിക്കുളംഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ജൂൺ രണ്ട് വ്യാഴാഴ്ച രാവിലെ 10.30 മണി മുതൽ പഞ്ചായത്ത് ഹാളിൽ വച്ചാണ് പരിപാടി നടക്കുക.

Advertisement

സംരംഭകത്വത്തിന്റെ പ്രാധാന്യം, വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ, വിവിധതരം സർക്കാർ പദ്ധതികൾ ആനുകൂല്യങ്ങൾ, ലൈസൻസ് നടപടിക്രമങ്ങൾ മുതലായ വിഷയങ്ങളിൽ സമഗ്രമായ ക്ലാസ് ഉണ്ടായിരിക്കും.

Advertisement

പഞ്ചായത്തിൽ പുതുതായി സംരംഭം ആരംഭിക്കാൻ ആഗ്രഹം ഉള്ളവർക്കും നിലവിലുള്ള സംരംഭം വിപുലീകരിക്കാൻ താല്പര്യമുള്ളവർക്കും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്നവർക്ക് തുടർന്നുവരുന്ന ലോൺ, സബ്സിഡി, ലൈസൻസ് മേളകളിലും പങ്കെടുക്കാൻ അവസരം ലഭിക്കുന്നതാണ്.

Advertisement

കൂടുതൽ വിവരങ്ങൾക്കായി 9946223869 (ശരത്ത് എ.കെ, ഇന്റേൺ, അരിക്കുളം ഗ്രാമപഞ്ചായത്ത്) എന്ന നമ്പറിൽ ബന്ധപ്പെടാം.

സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് രജിസ്റ്റർ ചെയ്യാനായുള്ള ലിങ്ക്: https://surveyheart.com/form/628249ca74c1c748d80de87d