ചേമഞ്ചേരിയിലെ പാണലില്‍ കോളനിയുടെ വികസനത്തിന് ഒരു കോടി രൂപ; കാനത്തില്‍ ജമീല എം.എല്‍.എയ്‌ക്കൊപ്പം സന്തോഷം പങ്കിട്ട് ജനങ്ങള്‍
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 16ാം വാഡില്‍ പാണലില്‍ കോളനിയുടെ അഭിവൃദ്ധി പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിക്കുന്നതിന് ഫലപ്രദമായി ഇടപെട്ട് പ്രവര്‍ത്തിച്ച കാനത്തില്‍ ജമീല എം.എല്‍.എയ്ക്ക് അനുമോദന നല്‍കി ജനങ്ങള്‍. അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പ്രകാരം സംസ്ഥാന പട്ടികജാതി വികസന വകുപ്പില്‍ നിന്നാണ് ഒരു കോടി രൂപ അനുവദിച്ചിരിക്കുന്നത്. കോളനിയിലെ റോഡുകള്‍, ഫുട്പാത്തുകള്‍. തോടുകള്‍, സ്ട്രീറ്റ്‌ലെറ്റുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിനായാണ് ഈ തുക ചിലവഴിക്കുക.
പരിപാടിയുടെ ഉദ്ഘാടനം കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിച്ചു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അദ്ധ്യക്ഷത വഹിച്ചു. പി ബാബുരാജ് ഉപഹാര സമര്‍പ്പണം നടത്തി. പന്തലായനിയിലെ പട്ടികജാതി വികസന ഓഫീസര്‍ അനിതകുമാരി പദ്ധതി വിശദീകരിച്ചു. ആശംസകള്‍ കെ അജ്‌നഫ്,സിന്ധു സുരേഷ്, എം നൗഫല്‍, ഷാജി പണലില്‍, കെ.കെ കേശവന്‍ എന്നിവര്‍ സംസാരിച്ചു. അതുല്യ സ്വാഗതവും സജീവന്‍ ജെ.പി നന്ദിയും പറഞ്ഞു.
[bot1]