വിദ്യാർത്ഥികൾക്ക് സുവർണാവസരം; ജില്ലയിൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് നീറ്റ്/എൻജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനം


കോഴിക്കോട്: വിദ്യാർത്ഥികൾക്ക് ഒരു സുവർണാവസരം, ജില്ലയിൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് നീറ്റ്/എൻജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനം നൽകുന്നു. 2022 മാര്‍ച്ചില്‍ പ്ലസ്ടു സയന്‍സ് വിഷയത്തില്‍ പഠിക്കുന്ന സംസ്ഥാനത്തെ നൂറു പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കാണ് 2022 ലെ നീറ്റ്/ എൻജിനീയറിങ് പ്രവേശന പരീക്ഷക്ക് പരിശീലനം നല്‍കുന്നു.

പ്രവേശന പരീക്ഷക്ക് അപേക്ഷ നല്‍കിയിട്ടുള്ളതും 2021-2022ലെ ഹയര്‍ സെക്കൻഡറി ഒന്നാം വര്‍ഷ പരീക്ഷയിലും പ്ലസ്ടുവില്‍ ഇതുവരെയുള്ള പരീക്ഷകളില്‍ പങ്കെടുത്ത കോഴിക്കോട് ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, രക്ഷിതാവിന്റെ പേര്, എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രവും, പ്ലസ്‌വണ്‍ സര്‍ട്ടിഫിക്കറ്റിന്റെയും, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതമാണ് സമർപ്പിക്കേണ്ടത്.

മെയ് അഞ്ചിന് 5 മണിക്ക് മുമ്പായി കോഴിക്കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ, കോടഞ്ചേരി, പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ അപേക്ഷ ലഭ്യമാക്കണം. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

[bot1]