ഓടുന്ന കാറിന് മുകളിലും ഡോറിലും ഇരുന്ന് വിദ്യാര്‍ഥികളുടെ സാഹസികയാത്ര; കണ്ണൂരില്‍ അതിര് വിട്ട് ഓണാഘോഷം, മൂന്ന് പേരുടെ ലൈസന്‍സ് റദ്ദാക്കി- വീഡിയോ കാണാം
കണ്ണൂര്‍: കോഴിക്കോട് ഫറൂഖ് കോളേജിന് പിന്നാലെ കണ്ണൂരിലും വിദ്യാര്‍ത്ഥികളുടെ അതിര് വിട്ട ഓണാഘോഷം. കാഞ്ഞിരോട് നെഹര്‍ ആര്‍ട്സ് കോളേജില്‍ ഇന്നലെയാണ് സംഭവം. ഓണാഘോഷ പരിപാടിക്കിടെയാണ് പെണ്‍കുട്ടികളും ആണ്‍കുട്ടികളുമടങ്ങുന്ന സംഘം കാറിന് മുകളിലും ഡോറിലും ഇരുന്ന് സാഹസിക യാത്ര നടത്തിയത്.
വഴിയാത്രക്കാരാണ് സാഹസിക യാത്രയുടെ വീഡിയോ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മൂന്ന് വിദ്യാര്‍ത്ഥികളുടെ ലൈസന്‍സ് എംവിഡി സസ്പെന്‍ഡ് ചെയ്തു.
ഇന്നലെ ഫറൂഖ് കോളേജിലും സമാനമായ രീതിയിലായിരുന്നു ഓണാഘോഷം. വൈകുന്നേരം അഞ്ച് മണിക്ക് ശേഷമായിരുന്നു സംഭവം. റോഡില്‍ വലിയ രീതിയില്‍ ഗതാഗത തടസ്സം സൃഷ്ടിച്ചായിരുന്നു കുട്ടികളുടെ ആഘോഷം. വാഹനങ്ങളുടെ ഡോറുകളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു.
കറുത്ത വസ്ത്രങ്ങളണിഞ്ഞ് ഓഡി അടക്കമുള്ള വാഹനങ്ങള്‍ നിരത്തി കോളേജിന് പുറത്തായിരുന്നു കുട്ടികളുടെ ആഘോഷം. നാട്ടുകാരില്‍ ചിലരാണ് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്. പിന്നാലെ സംഭവത്തില്‍ പോലീസും മോട്ടോര്‍ വാഹനവകുപ്പും കേസെടുക്കുകയായിരുന്നു.