ഓണാഘോഷത്തില്‍ മതിമറന്ന് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍, ഓണപരീക്ഷയുടെ ഗൗരവം മറന്ന് ഇന്ന് ആഘോഷം


Advertisement

കൊയിലാണ്ടി: ഓണപരീക്ഷയുടെ ക്ഷീണം മറന്ന് സ്‌കൂളുകള്‍ ഇന്ന് ഓണം ആഘോഷിച്ചു. കോവിഡ് മഹാമാരിയില്‍ മുടങ്ങി പോയ ഓണാഘോഷം ഗംഭീരമാക്കി ജി.വി.എച്ച്.എസ്.എസ്സിലെ വിദ്യാര്‍ത്ഥികള്‍.

Advertisement

പൂക്കളമിട്ടും, കമ്പവലിച്ചും ചെണ്ടമേളവുമൊക്കെയായി മാവേലിയെ വരവേറ്റ് കിട്ടിയ നിമിഷങ്ങള്‍ അവര്‍ തകര്‍ത്തു. പകിട്ടൊട്ടും കുറയാതെ തന്നെ ഇക്കൊല്ലത്തെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

Advertisement

യൂണിഫോം ഒഴിവാക്കി കളര്‍ ഡ്രസ്സ് അണിയാന്‍ കിട്ടിയ അവസരമായിരുന്നു ഇന്ന് കുട്ടികള്‍ക്ക്. സെറ്റ് സാരിയിലും വിവിധ ഡ്രസ്സ് കോഡിലും കുട്ടികള്‍ ആഘോഷത്തില്‍ പങ്കാളികളായി. ഇന്നത്തെ ആഘോഷത്തോടുകൂടി സ്‌കൂള്‍ പത്ത് ദിവസത്തേക്ക് അടക്കുകയാണ്.

Advertisement

summary:Onam celebrations by the  students of Koyilandy GVHSS