‘പടരുന്ന ലഹരി തകരുന്ന കുടുംബം’ ലഹരി ബോധവല്‍ക്കരണവുമായി അരിക്കുളം നൂറുല്‍ മഹല്ല് കമ്മിറ്റി
അരിക്കുളം: ലഹരിബോധവല്‍ക്കരണ ക്ലാസ് നടത്തി അരിക്കുളം തണ്ടയില്‍ താഴെ നൂറുല്‍ മഹല്ല് കമ്മിറ്റി. നബിദിനത്തോടനുബന്ധിച്ചാണ് മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളായ ഇശല്‍ വിരുന്ന്, കയ്യെഴുത്ത് മാഗസിന് പ്രകാശനം, ലഹരി വിരുദ്ധ ഉദ്ബോധന ക്ലാസ്് മതപ്രഭാഷണം,സമ്മാനവിതരണം എന്നിവ നടന്നു. ലഹരി വിരുദ്ധ സെക്ഷനില്‍ ‘പടരുന്ന ലഹരി തകരുന്ന കുടുംബം’ എന്ന വിഷയത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ഷിജു ക്ലാസിന് നേതൃത്വം നല്കി.
ഉസ്താദ് ബാവ ജീറാനി കൊടുവള്ളി മതപ്രഭാഷണം നിര്‍വ്വഹിച്ചു. മഹല്ല് പ്രസിഡന്റ് അഹ്മദാജി വിദ്യാര്‍ത്ഥിനികള്‍ നിര്‍മ്മിച്ച കയ്യെഴുത്ത് മാഗസിനുകള്‍ പ്രകാശനം ചെയ്തു. മഹല്ല് ഖതീബ് മുഹമ്മദ് റാഫി ദാരിമി മൊയ്തു പി.ടി, ഹാശിം കാവില്‍, റശീദ്, അശ്റഫ്, അസീസ് എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി നിഷാദ് സ്വാഗതവും ബഷീര്‍ നന്ദിയും പറഞ്ഞു.