വയനാട്ടില്‍ നിന്നും കോഴിക്കോടേയ്ക്ക് വരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; അധ്യാപകന്‍ അറസ്റ്റില്‍


Advertisement
കോഴിക്കോട്: കെ. എസ്. ആര്‍.ടി.സി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. കുറുമ്പൊയില്‍ പറയരുകണ്ടി ഷാനവാസിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടാണ് സംഭവം.

Advertisement
വയനാട്ടില്‍ നിന്നും കോഴിക്കോടേയ്ക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ വച്ച് ഇയാള്‍ പെണ്‍കുട്ടിക്ക നേരെ നഗനത പ്രദര്‍ശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ ഇടപെട്ട് ബസ് താമരശ്ശേരി പോലീസ് സ്‌റ്റേഷനിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.

Advertisement
പെണ്‍കുട്ടിയുടെ പരാതിയില്‍ താമരശ്ശേരി പോലീസ് അധ്യാപകനെതിരെ പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തു. കോഴിക്കോട് പൂവമ്പായി എ.എം.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അറബി വിഭാഗം അധ്യാപകനാണ് ഇയാള്‍.
Advertisement