പൊതുജനങ്ങള്‍ക്കായി പുതുതലമുറയുടെ കരുതല്‍: ജീവിതശൈലി രോഗനിര്‍ണ്ണയ ക്യാമ്പുമായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍
കൊയിലാണ്ടി: ജീവിതശൈലിയിലെ മാറ്റങ്ങള്‍ മനുഷ്യനെ നിത്യരോഗിയാക്കികൊണ്ടിരിക്കുന്ന ഈ കാലത്ത് കരുതലാവുകയാണ് ജി.വി.എച്ച്.എസ്.എസ്സിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍.
സപ്തദിന ക്യാമ്പിന്റെ ഭാഗമായി സ്‌കൂളിന് മുന്നിലാണ് ജീവിതശൈലീരോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചത്.
വി.എച്ച്.എസ്.സി.വിഭാഗം പ്രിന്‍സിപ്പാള്‍ ബിജേഷ് ഉപ്പാലക്കല്‍, ക്യാമ്പ് ഓഫീസര്‍ പി.സിന്ധു എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി പേരാണ് ക്യാമ്പില്‍ പരിശോധയ്ക്കായി എത്തിയത്.
summary: NSS Volunteers at GVHSS Koyilandy conducting Lifestyle Diagnosis Camp