അരിക്കുളത്തെ കർഷകരുടെ ശ്രദ്ധയ്ക്ക്; ഇനിയും ഓൺലൈൻ ഭൂമി വെരിഫിക്കേഷൻ നടന്നിട്ടില്ലേ? പി.എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യങ്ങൾ നഷ്ടമായേക്കാം; കൂടുതൽ വിവരങ്ങൾ അറിയാം


Advertisement

അരിക്കുളം: കൃഷി വകുപ്പിന്റെ എ.ഐ.എം.എസ് പോര്‍ട്ടലില്‍ പ്രധാനമന്ത്രി കൃഷി സമ്മാന്‍ നിധി ഭൂമി വെരിഫിക്കേഷന്‍ ചെയ്യാത്ത കര്‍ഷകര്‍ ഉടന്‍ ചെയ്യണമെന്ന് നിര്‍ദേശം. ഇനിയും സ്ഥല വിവരങ്ങൾ ഓൺ ലൈൻ ആയി സമർപ്പിക്കാത്ത കർഷകർക്കായി അരിക്കുളം കൃഷി ഭവൻ സൗകര്യമൊരുക്കുന്നു.

Advertisement

ഭൂമി സംബന്ധമായ വിവരങ്ങള്‍ പോര്‍ട്ടലില്‍ ചേര്‍ക്കുന്നതിനായി ഇന്ന് രാവിലെ 11 മണി മുതൽ അരിക്കുളം കൃഷി ഭവനിൽ അവസരമൊരുങ്ങുന്നു. ഭൂമി വെരിഫിക്കേഷന്‍ ചെയ്യാത്ത എല്ലാ കർഷകരും ഉടനെ തന്നെ ചെയ്യേണ്ടതാണ്. ഇരുപത്തിയഞ്ചാം തീയതിക്കകം ലാൻഡ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കാത്തവർക്ക് ആനുകൂല്യം നഷ്ടപ്പെട്ടേക്കാം എന്ന് അരിക്കുളം ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 0496-2695052

Advertisement
Advertisement