നൊച്ചാട് വടക്കയില്‍ വി.എന്‍.കെ.ഇബ്രാഹിം അന്തരിച്ചു
നൊച്ചാട്: മത സാമൂഹിക രാഷ്ട്രീയ മേഖലയിലെ നിറ സാന്നിധ്യമായിരുന്ന വടക്കയില്‍ വി.എന്‍.കെ.ഇബ്രാഹിം അന്തരിച്ചു. നൊച്ചാട് ജുമാമസ്ജിദില്‍ സ്ഥിരം ജമാഅത്തിന് എത്തുന്ന അദ്ദേഹം മസ്ജിദ് പരിപാലത്തിന് മാതൃകാപരമായ നേതൃത്വം നല്‍കിയ വ്യക്തിത്വമായിരുന്നു. ദീര്‍ഘകാലം നൊച്ചാട് മഹല്ല് കമ്മിറ്റി നേതൃരംഗത്തുണ്ടായിരുന്ന അദ്ദേഹം മുസ്‌ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു.
ഭാര്യ: കൊയിലോത്ത് നഫീസ. മക്കള്‍: വി.എന്‍.കെ.സിദ്ദിഖ്, വി.എന്‍.കെ.സാദിഖ്, പരേതയായ വി.എന്‍.കെ.സിറാജ്. ജാമാതാക്കള്‍: സക്കീന മൂലാട്, ആലിയ ഫാറൂഖ്.
മയ്യത്ത് നമസ്‌ക്കാരം രാവിലെ 9.30 ന് നൊച്ചാട് ജുമാ മസ്ജിദില്‍ നടന്നു.