‘ഞങ്ങളും കൃഷിയിലേക്ക്’; കുറുവങ്ങാട്ടെ പാടശേഖരത്തിലെ മൂന്നേക്കറോളം വരുന്ന തരിശുഭൂമിയില്‍ ഇനി നെല്ല് വിളയുംകൊയിലാണ്ടി: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി കൃഷിഭവന്റെയും കൈപ്പാട് ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെയും (KADS) ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്ക് കാര്‍ഷിക പരിശീലന പരിപാടി സംഘടിപ്പിച്ചു. കുറുവങ്ങാട് പാടശേഖരത്തിനു കീഴില്‍ വരുന്ന കൈപ്പാട് ഭൂമിയില്‍ നടന്ന പരിശീലന പരിപാടിയില്‍ വിവിധ പഞ്ചായത്തുകളിലെ കര്‍ഷകര്‍ പങ്കെടുത്തു.


കൈപ്പാട് ഏരിയ ഡെവലപ്‌മെന്റ് ഏജന്‍സി പ്രോജക്ട് ഡയറക്ടര്‍ ഡോ: വനജ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. മലബാര്‍ കൈപ്പാട് ഫാര്‍മേഴ്സ് സൊസൈറ്റി കര്‍ഷക പ്രതിനിധികള്‍ ഫീല്‍ഡ് തല പരിശീലനം നല്‍കി. കുറുവങ്ങാട് കൈപ്പാട് കര്‍ഷകരുടെ കമ്മിറ്റി ഭാരവാഹികള്‍ ഗംഗാധരന്‍ മാസ്റ്റര്‍, രാജീവന്‍, കൗണ്‍സിലര്‍ ബിന്ദു, മുന്‍ കൗണ്‍സിലര്‍ സുന്ദരന്‍ മാസ്റ്റര്‍ , കൃഷി ഓഫീസര്‍ ശുഭശ്രീ,വിദ്യ ബാബു, കൃഷി അസിസ്റ്റന്റ് ജിജിന്‍ അപര്‍ണ വിവിധ കൃഷിഭവനുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


കുറുവങ്ങാട് പാടശേഖരത്തിനു കീഴില്‍ വരുന്ന മൂന്ന് ഏക്കറോളം വരുന്ന തരിശുഭൂമിയില്‍ ആണ് കൈപ്പാട് നെല്‍കൃഷി നടത്തുന്നത്.