കണ്ണൂരില്‍ കിടപ്പുമുറിയില്‍ പ്രസവിച്ച നവജാത ശിശു മരിച്ചു; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കണ്ണൂര്‍: വളപട്ടണത്ത് കിടപ്പുമുറിയില്‍ പ്രസവിച്ച നവജാത ശിശു മരിച്ചു. വളപട്ടണം കീരിയാട് പാത്തുന്നീസില്‍ സജീര്‍ അബ്ദുള്‍ റഹ്മാന്റെ കുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ഒന്‍പതുമാസം ഗര്‍ഭിണിയായ ഭാര്യ പെട്ടെന്നുള്ള അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വീട്ടിലെ കിടപ്പുമുറിയില്‍ പ്രസവിച്ചെന്നാണ് സജീര്‍ അബ്ദുള്‍ റഹ്മാന് പോലീസിന് നല്കിയ മൊഴി.
ഉടന്‍ തന്നെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടര്‍ അറിയിക്കുകയായിരുന്നെന്നും സജീറിന്റെ മൊഴിയില്‍ പറയുന്നു.