തിങ്കളാഴ്ച മുതല്‍ റേഷന്‍ കടകള്‍ക്ക് പുതിയ സമയക്രമം; വിശദമായി അറിയാം


Advertisement

കോഴിക്കോട്: ഇ-പോസ് മെഷീന്‍ തകരാര്‍ പരിഹരിക്കാനും റേഷന്‍ വിതരണം സുഗമമാക്കാനും ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പാക്കിയ റേഷന്‍ കടകളുടെ സമയക്രമീകരണം തുടരുന്നു. ഡിസംബര്‍ അഞ്ച് മുതല്‍ 31 വരെയുള്ള റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ഭക്ഷ്യ പൊതുവിതരണ വകുപ്പ് പുറത്തിറക്കി.

Advertisement

ക്രമീകരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ റേഷന്‍ കടകള്‍ അഞ്ചാം തിയ്യതി മുതല്‍ 10 വരെയും 19 മുതല്‍ 24 വരെയും ഉച്ചയ്ക്ക് ശേഷമാണ് പ്രവര്‍ത്തിക്കുക. 12ാം തിയ്യതി മുതല്‍ 17 വരെയും, 26 മുതല്‍ 31 വരെയും രാവിലെ പ്രവര്‍ത്തിക്കും.

Advertisement

രാവിലെ എട്ട് മുതല്‍ ഒരു മണി വരെയാണ് റേഷന്‍കട പ്രവര്‍ത്തിക്കുക. ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതല്‍ ഏഴുമണി വരെയും കടകള്‍ പ്രവര്‍ത്തിക്കും.

Advertisement

Summary: New time schedule for ration shops in Kerala.