കൊയിലാണ്ടിയിലെ ചലച്ചിത്ര സംഘടന ക്യു എഫ് എഫ് കെ യ്ക്ക് ഇനി പുതിയ ഭരണസമിതി


കൊയിലാണ്ടി: കൊയിലാണ്ടി കേന്ദ്രീകരിച്ച് ചലച്ചിത്ര സ്‌നേഹികളുടെ സംഘടന ‘കൊയിലാണ്ടി ഫിലിം ഫാക്ട്ടറി കോഴിക്കോട്.'(ക്യു എഫ് എഫ് കെ) /യ്ക്ക് പുതിയ ഭരണസമിതി. 2023-24 വര്‍ഷത്തെ ഭരണസമിതിയാണ് ചുമതലയേറ്റത്.

2021 ല്‍ കൊയിലാണ്ടിയിലെ ചലച്ചിത്ര സ്‌നേഹികള്‍ രുപം കൊണ്ട സംഘടനയാണിത്. പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യരക്ഷാധികാരിയായ സംഘടനയുടെ രക്ഷാധികാരികളായി അലി കെ.വി അരങ്ങാടത്ത്, ഭാസ്‌കരന്‍ വെറ്റിലപ്പാററെയും നിയമിച്ചു.

പസിഡന്റ് പ്രശാന്ത് ചില്ല, വൈസ് പ്രസിഡന്റ് ഹരി ക്ലാപ്‌സ്, ജനറല്‍ സെക്രട്ടറി ആന്‍സന്‍ ജേക്കബ് ജോയിന്റ് സെക്രട്ടറി ബബിത പ്രകാശ് ട്രഷറര്‍ രഞ്ജിത് കെ.പി എന്നിവര്‍ അടങ്ങുന്ന 14 അംഗ ഭരണസമിതിയാണ് രൂപീകരിച്ചത്.