ന്യൂറോനെറ്റ് എജ്യൂ സൊല്യൂഷന്‍ കോഴിക്കോട് ജില്ലാ മാത്സ് ടാലന്റ് എക്‌സാം ഫെബ്രുവരി നാലിന്


കോഴിക്കോട്: ന്യൂറോനെറ്റ് എജ്യു സൊല്യൂഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കോഴിക്കോട് ജില്ലാ ‘മാത്സ് ടാലന്റ് എക്‌സാം’ ഫെബ്രുവരി നാലിന് തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടക്കും.

ഫെബ്രുവരി നാലാം തിയ്യതി രാവിലെ 8:30 ന് രജിസ്‌ട്രേഷന്‍ ഡെസ്‌ക് ആരംഭിക്കും. അഞ്ചു കാറ്റഗറികളിലായി നടക്കുന്ന പരീക്ഷ രാവിലെ 10 മണി മുതല്‍ ഉച്ച 12 മണി വരെ ആയിരിക്കും നടക്കുക. അതിനു ശേഷം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ഉച്ച ഭക്ഷണം ഒരുക്കിയിട്ടുണ്ട്. ഉച്ച 2 മണി മുതല്‍ വൈകുന്നേരം 4 വരെ കുട്ടികളുടെ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.

4 മണിയോടെ ആരംഭിക്കുന്ന സമ്മാനദാന ചടങ്ങില്‍ രാഷ്ട്രീയ, സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങള്‍ അണിനിരക്കും. പരീക്ഷയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റും മെഡലുകളും, അഞ്ചു കാറ്റഗറികളിലായി റാങ്ക് ജേതാക്കള്‍ക്ക് ട്രോഫിയും നല്കും.

അതോടൊപ്പം തന്നെ ജില്ല മത്സരത്തില്‍ നിന്നും മെറിറ്റ് അടിസ്ഥാനത്തില്‍ 250 ഓളം കുട്ടികളെ (എറണാകുളം വെച്ച് നടക്കുന്ന) സംസ്ഥാനതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നുണ്ട്. കൂടാതെ ന്യൂറോനെറ്റ് അബാക്കസ് പഠിക്കുവാന്‍ വേദിയൊരുക്കിയ സ്‌കൂളിനെയും വേദിയില്‍ വെച്ച് ആദരിക്കും.

പത്ര സമ്മേളനത്തില്‍ ന്യൂറോനെറ്റ് അഡ്മിനിസ്‌ടേഷന്‍ മേധാവി പ്രജിത്ത് പി.വി, പരീക്ഷ കണ്‍വീനര്‍ സിന്ധു മനോജ്, പരീക്ഷ കോര്‍ഡിനേറ്റര്‍ ബിന്ദു വത്സരാജ്, മാര്‍ക്കറ്റിംഗ് മാനേജര്‍ റയ്ഹാനത്ത് നാഷാദ്, കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്ററായ സുബീന പ്രൊജക്ട് മാനേജറായ നിധിന എന്നിവര്‍ സംസാരിച്ചു.