നീറ്റ് പിജി പരീക്ഷാ തീയതി മാറ്റി; പുതുക്കിയ തീയതി അറിയാം
ദില്ലി: നീറ്റ് ബിരുദാനന്തര പരീക്ഷ ഈ വര്‍ഷം ജൂലായ് 7ന് നടത്തുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ്. മാര്‍ച്ച് 3ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. നീറ്റ് പിജി 2024ന്റെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതിനുള്ള കട്ട് ഓഫ് തീയതി ആഗസത് 15ന് ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് nbe.edu.in, natboard.edu.in. സന്ദര്‍ശിക്കുക.
ദേശീയ എക്‌സിറ്റ് ടെസ്റ്റ് (NExT) ഈ വർഷം നടക്കില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2019-ലെ എം.ബി.ബി.എസ്. ബാച്ചിനെയാകും 2024-ൽ നടക്കുന്ന ആദ്യ നെക്സ്റ്റിന് പരിഗണിക്കുകയെന്നായിരുന്നു എൻ.എം.സി. ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ അധ്യാപകരും വിദ്യാര്‍ത്ഥികളും നെക്സ്റ്റ് ബഹിഷ്‌കരണ ക്യാമ്പയില്‍ ആരംഭിച്ചിരുന്നു.
തുടര്‍ന്ന് നെക്സ്റ്റിന്റെ യോഗ്യതാ പെര്‍സന്റൈല്‍, രണ്ട് ഘടങ്ങളിലായി നടത്തുന്ന പരീക്ഷയുടെ ഇടവേളകള്‍ എന്നിവ പുനരാലോചിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിക്കും എന്‍എംസിക്കും വിദ്യാര്‍ത്ഥികള്‍ കത്തയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ അറിയിപ്പുണ്ടാകുന്നത് വരെ നെക്സ്റ്റ് നടത്തില്ലെന്ന് എന്‍എംസി സെക്രട്ടറി നോട്ടീസ് പുറപ്പെടുവിച്ചത്.