എൻ.സി.പി ഗൃഹസമ്പർക്ക പരിപാടിക്ക് പയ്യോളിയിൽ തുടക്കം


Advertisement

പയ്യോളി: എൻ.സി.പിയുടെ ഭവനസന്ദർശനത്തിൻ്റെയും പ്രവർത്തന ഫണ്ട് സമാഹരണത്തിൻ്റെയും പയ്യോളി മണ്ഡലം തല ഉദ്ഘാടനം എൻ.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് കെ.കെ.ശ്രീഷു മാസ്റ്റർ മണ്ഡലം ഖജാൻജി ചെറിയാവി രാജന് കൂപ്പൺ നൽകി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.വി.റഹ്മത്തുള്ള അധ്യക്ഷനായി. എ.വി.ബാലകൃഷ്ണൻ, പി.വി.വിജയൻ, പി.വി.സജിത്ത്, മൂഴിക്കൽ ചന്ദ്രൻ, ടി.കെ. കുമാരൻ, പി.വി.സത്യൻ, കെ.പി.പ്രകാശൻ, കയ്യിൽ രാജൻ, വി.കെ.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement
Advertisement