‘കേന്ദ്ര പദ്ധതികള്‍ ദേശസാത്കൃത ബാങ്കുകള്‍ അട്ടിമറിക്കുന്നു’; കൊയിലാണ്ടിയില്‍ പ്രതിഷേധ ധര്‍ണ്ണയുമായി ബി.ജെ.പി


കൊയിലാണ്ടി: കേന്ദ്ര പദ്ധതികള്‍ കൊയിലാണ്ടിയിലെ ദേശസാത്കൃത ബാങ്കുകള്‍ അട്ടിമറിക്കുന്നതിനെതിരെ പ്രതിഷേധ ധര്‍ണ്ണ നടത്തി ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മറ്റി.

കേന്ദ്ര പദ്ധതികളായ പ്രധാനമന്ത്രി ആവാസ് യോജന, മുദ്രായോജന പദ്ധതികള്‍ കൊയിലാണ്ടിയിലെ ദേശസാത്കൃത ബാങ്കുകള്‍ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് കൊയിലാണ്ടി കനറാ ബാങ്കിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തിയത്.

ബി.ജെ.പി. സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ വായനാരി വിനോദ് ധര്‍ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജയ്കിഷ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ വി.കെ.ജയന്‍, കൗണ്‍സിലര്‍ കെ.കെ. വൈശാഖ് മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.വി സുരേഷ്, അഡ്വ. എ വി നിധിന്‍ എന്നിവര്‍ സംസാരിച്ചു.

മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അഡ്വ. വി.സത്യന്‍, ഒ.മാധവന്‍, പ്രീജിത്ത് ടി.പി., രവിവല്ലത്ത്, കൗണ്‍സിലര്‍ വി.കെ.സുധാകരന്‍, രാജീവന്‍ ഏഴുകുടിക്കല്‍, എന്നിവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി.