കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമും കോം.പാർക്ക് ഡിജിറ്റൽ സ്റ്റോറും ഒരുമിച്ചുയർത്തിയ ഓണാരവങ്ങൾക്ക് സമാപ്തി; ഓണം സ്പെഷ്യൽ ഫോട്ടോ മത്സരത്തിൽ കപ്പടിച്ച് പുളിയഞ്ചേരി സ്വദേശി നന്ദകുമാർ


Advertisement

കൊയിലാണ്ടി: ഓണാരവങ്ങൾക്ക് സമാപ്തി കുറിച്ച് കൊണ്ട് ഓണം സ്പെഷ്യൽ ഫോട്ടോ കോണ്ടെസ്റ് വിജയിയെ പ്രഖ്യാപിച്ചു. കോഴിക്കോട്ടെ ഏറ്റവും വായനക്കാരുള്ള പ്രാദേശിക വാര്‍ത്താ പോര്‍ട്ടലായ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമും ഇരുപതിലേറെ വര്‍ഷമായി ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സെയില്‍സ്/സര്‍വീസ് രംഗത്ത് കൊയിലാണ്ടിയുടെ വിശ്വാസ്യതയാര്‍ജിച്ച COM.PARK ഡിജിറ്റല്‍ സ്റ്റോറും സംഘടിപ്പിക്കുന്ന ഓണാരവം 2022 ഫോട്ടോ മത്സരത്തിലെ വിജയിയെ ആണ് വായനക്കാരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തത്. കൂടുതൽ വോട്ടുകൾ നേടി പുളിയഞ്ചേരി സ്വദേശി നന്ദകുമാർ വിജയിയായി.

Advertisement

ആവേശകരമായ ഓണപ്പരിപാടികൾക്കു ശേഷം യുവാക്കളെല്ലാവരും ഒരേ വസ്ത്രത്തിൽ അണി നിരന്ന സന്തോഷ മുഹൂർത്തമായിരുന്നു ഇവർ പകർത്തി അയച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെ വോട്ടിംഗ് പൂർത്തിയാകുമ്പോൾ 1259 വോട്ടുകൾക്കാണ് ഇവർ വിജയം നേടിയത്. എൽ.ഇ ഡി ടി.വി യാണ് ഇവരെ കാത്തിരിക്കുന്നത്.

മത്സരാര്‍ഥികള്‍ അയച്ച മുന്നൂറോളം ചിത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 35 ചിത്രങ്ങളാണ് ഫൈനൽ മത്സരത്തിനുണ്ടായിരുന്നത്. ഓണപ്പൂക്കളോടൊപ്പമുള്ള കുഞ്ഞിക്കുരുന്നുകളും കുടുംബാംഗങ്ങളോടൊപ്പമുള്ള ഓണവും നാടിൻറെ നന്മ വിളിച്ചോതുന്ന ചിത്രങ്ങളും ഓഫീസിലെ ഓണവും അങ്ങനെ വൈവിധ്യങ്ങളായ എന്നാൽ ഓണമെന്ന ഉത്സവത്തിന്റെ എല്ലാ നന്മയും നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങളായിരുന്നു മസാരത്തിനായി എത്തിയിരുന്നത്. കോവിഡും പ്രളയവും നഷ്ടപ്പെടുത്തിയ ഓണക്കാലം തിരിച്ചു പിടിച്ചതിന്റെ എല്ലാ സന്തോഷവുംഓരോ മുഖങ്ങളിലും കാണാമായിരുന്നു.

Advertisement
Advertisement

summary: Nandakumar, a native of Puliancherry, has won the Onam Special Photo Contest