ദേശീയ പാലിയേറ്റീവ് ദിനം വിവിധ പരിപാടികളോടെ ആചരിച്ച് നമ്പ്രത്തുകര സംസ്‌കാര പാലിയേറ്റീവ് കെയര്‍
കൊയിലാണ്ടി: ദേശീയ പാലിയേറ്റീവ് ദിനം ആചരിച്ച് നമ്പ്രത്തുകര സംസ്‌കാര പാലിയേറ്റീവ് കെയര്‍. വിവിധ പരിപാടികളോടെ സംഘടിപ്പിച്ച ചടങ്ങില്‍ ഷമീന ടീച്ചര്‍ ലുബ്‌സാക്കിന്റെ സ്മരണയ്ക്കായി കോണ്‍ഫറന്‍സ് ഹാളിലേക്ക് കുടുംബം നല്‍കിയ സ്റ്റേജ്, മൈക്ക് സെറ്റ് എന്നിവ പാലിയേററീവ് കെയറിന് സമര്‍പ്പിച്ചു.
കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിര്‍മല ടീച്ചര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അമല്‍ സരാഗ, സത്യനാഥന്‍ മാടഞ്ചേരി, ഫൈസല്‍ മൗലവി, ജാഫര്‍ ദാരിമി, ഭാസ്‌കരന്‍ മാസ്റ്റര്‍, ഗഫൂര്‍ പൂക്കാട്, കാദര്‍ കുട്ടി ലുബ്‌സാക്ക് എന്നിവര്‍ സംസാരിച്ചു.
രാജേഷ്.ടി.എം അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശാന്ത് പുതുശ്ശേരി സ്വാഗതവും എ.മൊയ്തീന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പാലിയേറ്റീവ് സെന്ററില്‍ നിന്നും ആരംഭിച്ച റാലി മുത്താമ്പി വഴി നമ്പ്രത്തുകര ടൗണില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ ജംഷീന പെരുമണ്ണ പാലിയേറ്റീവ് ദിന സന്ദേശം നല്‍കി.