അഞ്ചാമത് സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡലും സില്‍വര്‍ മെഡലും കരസ്ഥമാക്കി കൊയിലാണ്ടി സ്വദേശികള്‍; എം അജയകുമാറും നാരായണന്‍ നായരും കൊയിലാണ്ടിയുടെ യശ്ശസ്സ് ഉയര്‍ത്താന്‍ ദേശീയ മത്സരത്തിലേക്ക്


കൊയിലാണ്ടി:  മാസ്റ്റേഴ്‌സ് അസോസിയേഷന്‍ അഞ്ചാമത് സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി കൊയിലാണ്ടിക്കാരന്‍. മുന്‍ സൈനികനും നിലവില്‍ കാപ്പാട് ടൂറിസം പോലീസ് സ്റ്റേഷനില്‍ സീനിയര്‍ സി.പി ഒ യുമായ എം. അജയകുമാര്‍ ആണ് സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയിരിക്കുന്നത്.

മാസ്റ്റേഴ്‌സ് ഗെയിം അസോസിയേഷന്‍ സംസ്ഥാനതലത്തില്‍ എറണാകുളം ഡോണ്‍ ബോസ്‌ക്കോ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടത്തിയ നീന്തല്‍ ചാനമ്പ്യന്‍ഷിപ്പില്‍ കൊയിലാണ്ടിയില്‍ നിന്നും രണ്ട് ആളുകളാണ് കോഴിക്കോട് ജില്ലാ പ്രതിനിതീകരിച്ച് മത്സരിച്ചത്.

എം. അജയകുമാര്‍ 50 പ്ലസ് വിഭാഗത്തില്‍ 50 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ ഗോള്‍ഡ് മെഡലും 100 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ സില്‍വര്‍ മെഡലും കരസ്ഥമാക്കി. മൂന്ന് ഇനങ്ങളിലാണ് നാരായണന്‍ നായര്‍ സില്‍വര്‍ മെഡല്‍ കരസ്ഥമാക്കിയത്. 70പ്ലസ് കാറ്റഗറിയില്‍ 100 മീറ്ററും 50 മീറ്റര്‍ ഫ്രീ സ്‌റ്റൈലിലും 50 മീറ്റര്‍ ബാക്ക് സ്റ്റേക്കിലും സില്‍വര്‍ മെഡലും കരസ്ഥമാക്കി.

മുന്‍ സൈനികനായിരുന്ന എം. അജയകുമാര്‍ ഒരു വര്‍ഷത്തോളമായി മാസ്‌റ്റേഴ്‌സ് ഗെയിം അസോസിയേഷനില്‍ പങ്കെടുത്ത് മത്സരിക്കുന്നു. ഇത് വരെ രണ്ട് മത്സരങ്ങളാണ് അസോസിയേഷനെ പ്രതിനിതീകരിച്ച് മത്സരിച്ചത്. പതിനേഴ് വര്‍ഷമായി പിഷാരികാവ് ക്ഷേത്രത്തിന് സമീപം ഗുഡ്‌മോര്‍ണിംങ് ഹെല്‍ത്ത് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ചുമതല വഹിച്ച് വരുകയാണ്.

നാട്ടിലും മറ്റുമായി നിരവധി കുട്ടികള്‍ക്ക് നീന്തല്‍ ക്യാമ്പ്, കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ബാലസംഘത്തിലെ 200 ഓളം കുട്ടികളെ കഴിഞ്ഞ വര്‍ഷം ഇരുവരും നീന്തല്‍ പരിശീലിപ്പിച്ചിട്ടുണ്ട്. ജനുവരി 17, 18 തിയ്യതികളിലായി ഗോവയില്‍ വച്ച് നടക്കുന്ന ദേശീയ തല നീന്തല്‍ മത്സരത്തില്‍ അര്‍ഹരായിരിക്കുകയാണ് എം. അജയകുമാറും നാരായണന്‍ നായരും. ഇരുവരും ഒന്നിച്ച് വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ കൊല്ലം ചിറയില്‍ വച്ച് നിരവധി കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനവും നടത്തിവരുന്നു. പിഷാരികാവ് കൊല്ലം സ്വദേശിയാണ് അജയകുമാര്‍.

[mid5]