‘ ഈ കാലത്ത് മെബൈല്‍ ഫോണില്ലാതെ പറ്റില്ല, എന്നാല്‍ ചതിക്കുഴികളും ഏറെയാണ് ‘; നമ്പ്രത്ത്കര യു.പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി ‘നാം അറിയാന്‍’ ബോധവല്‍ക്കരണ ക്ലാസ്


കൊയിലാണ്ടി: നമ്പ്രത്ത്കര യു.പി സ്‌കൂളില്‍ ‘നാം അറിയാന്‍’ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. നൂറിലേറെ രക്ഷിതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ സൈബര്‍ലോകത്തെ ചതിക്കുഴികളെക്കുറിച്ചും മൊബൈല്‍ ഫോണിന്റെ ദുരുപയോഗം മൂലം ഉണ്ടാവുന്ന പ്രശ്നങ്ങളെ പറ്റിയുമാണ് പറഞ്ഞത്

ദിനംപ്രതി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിനൊപ്പം നടക്കാതിരിക്കാന്‍ നമുക്ക് ആവില്ല, എന്നാല്‍ നല്ല രീതിയില്‍ അത് ഉപയോഗപ്പെടുത്തുക എന്നതാണ് പ്രധാനം. മൊബൈല്‍ ഫോണിന്റെ ഉപയോഗങ്ങളും അതിന്റെ പ്രശ്‌നങ്ങളും ബോധവല്‍ക്കരണ രക്ഷിതാക്കളെ മനസ്സിലാക്കിക്കുക എന്നതാണ് ക്ലാസിന്റെ ലക്ഷ്യം.

സൈബര്‍ വിദഗ്ധനും പോലീസുകാരനുമായ രംഗിഷ് കടവത്ത് രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നല്‍കി. സ്‌കൂള്‍ എച്ച്.എം സുഗന്ദി ടീച്ചര്‍ സ്വാഗതം പറഞ്ഞു. പരിപാടിയില്‍ പി.ടി.എ പ്രസിഡന്റ് സുനില്‍ പാണ്ട്യാടത്ത് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ജോ.കണ്‍വീനര്‍ സുരേഷ് ഒ.കെ ആമുഖഭാഷണം നടത്തി, സ്‌കൂള്‍ ജാഗ്രത സമിതി കണ്‍വീനര്‍ സുഹറ ടീച്ചര്‍ നന്ദി പറഞ്ഞു.

summary: Nambarathkara UP School organized awareness class for parents that ‘Nam ariyan’ about use of mobil phone