പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികാവയവം കാണിച്ചെന്ന പരാതി; പോക്‌സോ കേസില്‍ മുചുകുന്ന് സ്വദേശി റിമാന്‍ഡില്‍
കൊയിലാണ്ടി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ കല്ലെടുത്തെറിയുകയും ലൈംഗിക അവയവം കാണിക്കുകയും ചെയ്ത കേസില്‍ മുചുകുന്ന് സ്വദേശി അറസ്റ്റില്‍. വാഴയില്‍ മണി (49) ആണ് അറസ്റ്റിലായത്.
വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ ബന്ധുവായ മുചുകുന്ന് സ്വദേശിയുടെ പരാതിയില്‍ കൊയിലാണ്ടി പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു. കൊയിലാണ്ടി സി.ഐ എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ വി.എസ്.ശ്രീജിത്ത്, വനിതാ എസ്.ഐ.ജയകുമാരി, ഡബ്ല്യു.പി.സി.ഒ.ശോഭ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തുന്നത്.
കോഴിക്കോട് ജില്ലാ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.