മുചുകുന്ന് കേളപ്പജി നഗറിലെ കോൺഗ്രസ് പ്രവർത്തകനായ കണ്ടംകണ്ടി ഗോവിന്ദൻ നായർ അന്തരിച്ചു
കൊയിലാണ്ടി: മുചുകുന്ന് കേളപ്പജി നഗറിലെ കോൺഗ്രസ് പ്രവർത്തകനായ കണ്ടംകണ്ടി ഗോവിന്ദൻ നായർ അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു. റിട്ടയേർഡ് കെ.എസ്.ഇ.ബി ജീവനക്കാരനായിരുന്നു. ജാനു അമ്മ ആണ് ഭാര്യ.
മക്കൾ: നിഷ ,നിധീഷ് (ഓട്ടോ ഡ്രൈവർ), നിധിലാഷ് (ഇന്ത്യൻ എയർ ഫോഴ്സ്). മരുമക്കൾ: മുരളീധരൻ (റിട്ട.ആർമി ), സിന്ധു (കോഴിക്കോട് ജില്ലാ മോട്ടോർ വെൽഫെയർ സൊസൈറ്റി), ശ്വേത.
സഹോദരങ്ങൾ: ലക്ഷ്മി അമ്മ, ചീരു അമ്മ, സരോജിനി അമ്മ, കാർത്യായനി അമ്മ. പരേതരായ കുഞ്ഞികൃഷ്ണൻ നായർ, കുഞ്ഞി അനന്തൻ നായർ, മാധവൻ നായർ. ശവ സംസ്കാരം ബുധനാഴ്ച രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ.