മേപ്പയ്യൂരിലെ വാദ്യകലാകാരന്‍ എം.ടി കണാരന്‍ മലയന്‍കണ്ടി അന്തരിച്ചു


മേപ്പയ്യൂര്‍: പ്രശസ്ത വാദ്യകലാകാരന്‍ എം.ടി കണാരന്‍ മലയന്‍കണ്ടി അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. സ്റ്റാറ്റിറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വിരമിച്ചതാണ്.

1973ല്‍ എന്‍.ജി.ഒ അധ്യാപക സമരത്തില്‍ പങ്കെടുത്തതിന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ഇദ്ദേഹത്തെ 1980ലെ നായനാര്‍ ഗവണ്‍മെന്റ് സര്‍വ്വീസില്‍ തിരിച്ചെടുക്കുകയായിരുന്നു.

ഭാര്യ: നാണി. മക്കള്‍: ലിനീഷ്, പ്രജീഷ്, പരേതനായ ഗായകന്‍ രജീഷ് അമ്മാറത്ത്.

മരുമക്കള്‍: വല്ലിജ (വിയ്യൂര്‍), സുകന്യ (പാതിരിപ്പറ്റ), ജയലക്ഷ്മി.

സഹോദരങ്ങള്‍: കേളു പണിക്കര്‍, എം.കെ.കുഞ്ഞിരാമന്‍ (റിട്ട.കെ.എസ്.ആര്‍.ടി.സി)

സംസ്‌കാരം രാത്രി എട്ട് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.