എം.എസ്.നമ്പൂതിരിപ്പാട് സാമൂഹിക പരിഷ്കരണത്തിൻ്റെ നവോത്ഥാന നായകനെന്ന് മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ.മുരളി; കൊഴുക്കല്ലൂരിൽ മക്കാട്ടില്ലത്ത് എം.എസ്.നമ്പൂതിരിപ്പാട് അനുസ്മരണ സമ്മേളനവും രജത ജൂബിലി ആഘോഷ പരിപാടികളും


മേപ്പയ്യൂർ: കൊഴുക്കല്ലൂരിലെ മക്കാട്ടില്ലത്ത് എം.എസ്.നമ്പൂതിരിപ്പാട് അനുസ്മരണ സമ്മേളനവും രജത ജൂബിലി ആഘോഷ പരിപാടികളും മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ.മുരളി ഉദ്ഘാടനം ചെയ്തു. മലബാറിലെ പ്രത്യേകിച്ച് കുറുമ്പ്രനാട് താലൂക്കിലെ നവോത്ഥാന നായകരിൽ പ്രമുഖനായിരുന്നു എം.എസ്.നമ്പൂതിരിപ്പാടെന്നും ചരിത്രത്തിൽ അവിസ്മരണിയമായ സ്ഥാനമാണ് അദ്ദേഹത്തിന്റെതെന്നും എം.ആർ.മുരളി ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ജാതിവ്യവസ്ഥയും തീണ്ടലും തൊടീലും കൊടികുത്തി വാണ അക്കാലത്ത് അവർണരുടെ വിദ്യാഭ്യാസ പുരോഗതിക്ക് വലിയ പങ്കുവഹിക്കുകയും അവരെ ഇല്ലത്തിരുത്തി പന്തിഭോജനം നടത്തി ധീരത തെളിയിച്ച അസാമാന്യനായിരുന്നു അദ്ദേഹമെന്നും മലബാർ ദേവസ്വം ബോർഡ് ചെയർമാൻ പറഞ്ഞു.

ആര്യാ വാസന്തി, കലാറാണി, ഡോ.ദ്രൗപദി, ഡോ.മഞ്ജു, ഡോ. ഹൃഷികേശ് നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന് രജത ജൂബിലി ആഘോഷ പരിപാടികളുടെ ഭദ്രദീപം തെളിയിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ അധ്യക്ഷത വഹിച്ചു. കെ.എൻ.എ.ഖാദർ മുഖ്യ പ്രഭാഷണം നടത്തി.

ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയും മുൻ മന്ത്രി വി.സി.കബീറും എം.എസ് ഫൗണ്ടേഷൻ പുരസ്ക്കാരം പാലേരി രമേശൻ, പോളണ്ട് മുസ്സ ഹാജി എന്നിവർക്ക് നൽകി. ഇ.അശോകൻ എം.എസ് അനുസ്മമരണ പ്രഭാഷണം നടത്തി.

എം.എസ്. ഫൗണ്ടേഷൻ ജനറൽ കോർഡിനേറ്ററും അഡീഷണൽ ഡി.എം.ഒയുമായ ഡോ.പീയൂഷ് എം. നമ്പൂതിരിപ്പാട്, സ്വാഗത സംഘം ചെയർമാൻ അമ്പാടി കുഞ്ഞിക്കണ്ണൻ, എം.എസ് ഫൗണ്ടേഷൻ ചെയർമാൻ ഡോ. കൃഷ്ണൻ നമ്പൂതിരി സ്വാഗത സംഘം കൺവീനർ സി.കെ.ശ്രീധരൻ, ഡോ. പി.പി.പ്രമോദ് കുമാർ, ശിവപ്രസാദ് നമ്പൂതിരിപ്പാട്, ഉണ്ണികൃഷ്ണൻ ഏളപ്പില, മേപ്പയൂർ പഞ്ചായത്ത് സ്ഥിരം അധ്യക്ഷന്മാരായ ഭാസ്കരൻ കൊഴുക്കല്ലൂർ, സുനിൽ വടക്കയിൽ, പഞ്ചായത്തംഗം മിനി അശോകൻ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അമൽ ആസാദ്, സഞ്ജയ് കൊഴുക്കല്ലൂർ, കെ.കെ.ബാലൻ, കെ.കെ.മൊയ്തീൻ, വി.കുഞ്ഞിരാമൻ കിടാവ്, മുധു പുഴയരികത്ത്, എൻ.കെ.വിജയൻ എന്നിവർ പ്രസംഗിച്ചു.

രജത ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി പ്രശസ്ത നർത്തകി ഡോ. ശുഭയുടെ നൃത്ത പരിപാടിയും താമരശ്ശേരി ഈശ്വര ഭട്ടതിരിപ്പാടിൻ്റെ സംഗീതകച്ചേരിയും തായമ്പകയും നടന്നു. രണ്ടു നൂറ്റാണ്ടുകളിലായി രണ്ടു സോമയാഗങ്ങൾ നടന്ന മേപ്പയൂർ കൊഴുക്കല്ലൂരിലെ മക്കാട്ട് ഇല്ലത്ത് ഇല്ലത്ത് വോട്ടക്കൊരുമകൻ ക്ഷേത്രോത്സവവും ഇന്നലെ നടന്നു. 1724 ൽ പണി കഴിപ്പിച്ച മക്കാട്ട് ഇല്ലത്തിന് കുറുമ്പ്രനാടിൻ്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. 1827 ലും 1927 ലും സോമയാഗം നടന്ന ജില്ലയിലെ ഏക ഇല്ലമാണിത്.