നാളെ കണ്‍തുറക്കുന്ന എ.ഐ. ക്യാമറ ശ്രദ്ധിക്കുന്ന പ്രധാന നിയമലംഘനങ്ങള്‍ ഇവയാണ്; പിഴ തുക എത്രയെന്ന് അറിയാം


കൊയിലാണ്ടി: ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തന സജ്ജമാകുകയാണ്. നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ വലിയ വില തന്നെ നല്‍കേണ്ടിവരും.

ക്യാമറക്കണ്ണുകള്‍ ശ്രദ്ധിക്കുന്ന പ്രധാന നിയമലംഘനങ്ങള്‍:

ഹെല്‍മറ്റ് ധരിക്കാതെയുള്ള ഇരുചക്ര വാഹന യാത്ര

ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേര്‍ സഞ്ചരിക്കുന്നത്

സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര

അമിത വേഗത

സിഗ്നല്‍ ലംഘനങ്ങള്‍

ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം

രാത്രിയാത്രയില്‍ പോലും സീറ്റ് ബെല്‍റ്റ് ധരിക്കാതെയാണ് യാത്രയെങ്കിലും ക്യാമറ വളരെ തെളിമയോടെ ഒപ്പിയെടുക്കും. ഒരു ക്യാമറയില്‍ രേഖപ്പെടുത്തിയ കുറ്റം തുടര്‍യാത്രയില്‍ ഒന്നിലധികം ക്യാമറകളില്‍ പതിഞ്ഞാലും അത്രയും തവണ പിഴ നല്‍കേണ്ടി വരും. തുടര്‍ച്ചയായ വെള്ളവര മറികടക്കല്‍,ഓവര്‍ സ്പീഡ് , അധികൃത പാര്‍ക്കിങ് തുടങ്ങിയവയ്‌ക്കെല്ലാം പിഴ അപ്പോള്‍ത്തന്നെയെത്തും.

2019ല്‍ ഇറങ്ങിയ വിജ്ഞാപന പ്രകാരമുള്ള പിഴയാണ് നിയമലംഘകരില്‍ നിന്ന് ഈടാക്കുകയെന്ന് കൊയിലാണ്ടി ജോയിന്റ് ആര്‍.ടി.ഒ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

നിലവില്‍ പിഴത്തുക ഈടാക്കുന്നത് ഇങ്ങനെ

ഹെല്‍മെറ്റില്ലാത്ത യാത്ര ചെയ്യുന്നത് – 500 രൂപ
പിന്‍സീറ്റില്‍ ഹെല്‍മെറ്റില്ലാത്തത് – 500
മൂന്നുപേരുടെ ബൈക്ക് യാത്ര – 1000
ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് – 2000
നാലുചക്ര വാഹനങ്ങളില്‍ സീറ്റ്‌ബെല്‍റ്റില്ലാതെ യാത്രചെയ്യുന്നത് – 500
അമിതവേഗം – 1500
അനധികൃത പാര്‍ക്കിംഗ് – 250