അമ്മയുടെ നഗ്ന വിഡിയോ മകന് അയച്ചു ; വില്യാപ്പള്ളി സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ, യുവാവ് സ്ത്രീകളെ വലയിലാക്കുന്നത് ഇൻസ്റ്റഗ്രാം വഴി


Advertisement

വടകര: അമ്മയുടെ നഗ്ന വീഡിയോ പകർത്തി മകന് അയച്ചു നൽകിയ കേസിൽ പ്രതി അറസ്റ്റിൽ. വില്യാപ്പള്ളി സ്വദേശി മുഹമ്മദ്‌ ജാസ്മിനാണ് അറസ്റ്റിലായത്. കാസർഗോഡ്‌ സ്വദേശിനിയുടെ മകന് അമ്മയുടെ നഗ്ന വീഡിയോ അയച്ചതിനാണ് കേസ് .

Advertisement

ജൂസിൽ മദ്യം കലർത്തിയാണ് യുവതിയുടെ നഗ്ന വിഡിയോ പ്രതി പകർത്തിയത്. യുവതിയുടെ മകന്റെ പരാതിയിൽ പയ്യന്നൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
നേരത്തെ യുവതി നൽകിയ പരാതിയിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ കരിപ്പൂർ എയർപോർട്ടിൽ നിന്നും ചന്തേര പൊലീസാണ് പിടികൂടിയത്.

Advertisement

മുഹമ്മദ്‌ ജാസ്മിൻ കൂടുതൽ പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെ ആണ്
ഇയാൾ യുവതികളെ വലയിലാക്കുന്നത് .

Advertisement