മൂടാടി ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ കലോത്സവം; ജനറല്‍ കലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി വീരവഞ്ചേരി എല്‍.പി സ്‌കൂള്‍


മുചുകുന്ന്: മൂടാടി ഗ്രാമപഞ്ചായത്ത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി വീരവഞ്ചേരി എല്‍.പി. സ്‌കൂള്‍. ജനറല്‍ കലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും വീരവഞ്ചേരി എ.ല്‍.പി സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മുചുകുന്ന് യു.പി സ്‌കൂളില്‍ വച്ച് നടന്ന കലോത്സവത്തിന്റെയും അറബിക് സാഹിത്യോത്സവത്തിന്റെയും മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണല്‍ അഖില എം.പി അധ്യക്ഷത വഹിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ ഭാസ്‌കരന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ലത അരയങ്ങാട്ട്, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് സിന്ധു എം.കെ,ഇമ്പ്‌ലിമെന്റിങ്ങ് ഓഫീസര്‍ ചന്ദ്രന്‍ മാസ്റ്റര്‍, മനോജ്. എ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.

ജനറല്‍ കലോത്സവത്തില്‍ ജി.എച്ച്.എസ് വന്‍മുഖം രണ്ടാം സ്ഥാനവും, വന്മുഖം എളമ്പിലാട് എം.എല്‍.പി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. അറബിക് സാഹിത്യോത്സവത്തില്‍ മുചുകുന്ന് നോര്‍ത്ത് യു.പി സ്‌കൂള്‍ രണ്ടാം സ്ഥാനവും ഗവ ഹൈസ്‌കൂള്‍ വന്‍മുഖം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.