തൊഴിലാളികള്‍ക്ക് വേതനയിനത്തില്‍ മാത്രം ചെലവഴിച്ചത് ഏഴ് കോടിരൂപ; തൊഴിലുറപ്പ് പദ്ധതിയില്‍ പന്തലായനി ബ്ലോക്കില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മികച്ച പ്രകടനവുമായി മൂടാടി ഗ്രാമപഞ്ചായത്ത്
മൂടാടി: തൊഴിലുറപ്പ് പദ്ധതിയില്‍ മൂടാടി ഗ്രാമപഞ്ചായത്ത് ഈ വര്‍ഷം ഏഴ് കോടി തൊണ്ണൂറ്റി മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച് മൂടാടി ഗ്രാമപഞ്ചായത്ത്. ഇതില്‍ 7 കോടി രൂപയും തൊഴിലാളികള്‍ക്ക് വേതനമായി നില്‍കിയതാണ്.
തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ പന്തലായനി ബ്ലോക്കില്‍ തുടര്‍ച്ചയായി നാലാം തവണയും ഒന്നാം സ്ഥാനം നേരിടിയിരിക്കുകയാണ് മൂടാടി. 1621 കുടുംബങ്ങളാണ് 100 തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കിയത്.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴുത്ത് നിര്‍മാണം, അട്ടിന്‍ കൂട്, കോഴിക്കൂട്, അസോള ടാങ്ക്, കിണര്‍ റീചാര്‍ജിംഗ് മാലിന്യ സംസ്‌കരണത്തിനായി കമ്പോസ്റ്റ് പിറ്റുകള്‍ സോക് പിറ്റുകള്‍ എന്നിവയും വര്‍ക് ഷെഡുകളും ഗ്രാമചന്തയും മൂടാടിയില്‍ നിര്‍മ്മിച്ചിട്ടുണ്ട്. ആകെ ചെലവിന്റ 10 ശതമാനം കോണ്‍ക്രീറ്റ് റോഡു പ്രവൃത്തികള്‍ക്കും ഉപയോഗിച്ചു.
ഭരണ സമിതിയുടെയും ജീവനക്കാരുടെ യും തൊഴിലാളികളുടെയും കൂട്ടായ പ്രവര്‍ത്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മികച്ച പ്രവര്‍ത്തനത്തിന് സര്‍ക്കാരിന്റെ മഹാത്മ പുരസ്‌കാരം മൂടാടിക്ക് ലഭിച്ചിരുന്നു.