‘ഇത് സിനിമയുടെ പ്രൊമോഷനല്ല, ശരിക്കും തല്ലാ…’; തല്ലുമാല സിനിമയുടെ പേരിൽ ബാലുശ്ശേരിയിൽ ആരാധകർ തമ്മിൽ കൂട്ടത്തല്ല് എന്ന പേരിൽ വീഡിയോ പ്രചരിക്കുന്നു (വീഡിയോ കാണാം)


Advertisement

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ തിയേറ്ററിന് പുറത്ത് നടന്മാരുടെ ആരാധകര്‍ തമ്മില്‍ കൂട്ടത്തല്ല് എന്ന പേരിൽ വീഡിയോ പ്രചരിക്കുന്നു. മോഹന്‍ലാല്‍ ആരാധകരും ‘തല്ലുമാല’യിലെ നായകന്‍ ടൊവിനോ തോമസിന്റെ ആരാധകരും തമ്മിൽ പൊരിഞ്ഞ അടി നടന്നതായി വിവിധ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. തല്ലുമാല പ്രദര്‍ശിപ്പിക്കുന്ന ബാലുശ്ശേരിയിലെ ഒരു തിയേറ്ററിന് പുറത്തായിരുന്നു സംഭവമെന്ന തരത്തിലാണ് വാർത്ത പ്രചരിക്കുന്നത്. എന്നാൽ ഇക്കാര്യങ്ങളിൽ യാതൊരു സ്ഥിരീകരണവും ഇതുവരെ ഇല്ല.

Advertisement

‘തല്ലുമാല’ സിനിമ മോശമാണെന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് അടി തുടങ്ങിയത്. വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്കും പിന്നീട് കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നുവെന്നാണ് മാധ്യമറിപ്പോർട്ടുകളിൽ പറയുന്നത്. ഏതായാലും ബാലുശ്ശേരിയിലെ കൂട്ടത്തല്ലിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതിന്റെ സത്യാവസ്ഥ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വീഡിയോ കാണാം:

Advertisement
Advertisement