കൊയിലാണ്ടിയിലെ സ്വകാര്യ ലോഡ്ജില്‍ മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്ത നിലയില്‍


കൊയിലാണ്ടി: കോട്ടയം സ്വദേശിയായ മധ്യവയസകനെ കൊയിലാണ്ടി ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുലശേഖര മംഗലം സ്വദേശിയായ രാജീവനാണ് മരിച്ചത്. അമ്പത് വയസിനോട് അടുത്താണ് പ്രായം.

കൊയിലാണ്ടി സ്‌റ്റേറ്റ് ബാങ്കിന് സമീപമുള്ള അസര്‍ ലോഡ്ജിനുള്ളിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം. ഇന്നലെ ഉച്ചയോടെയാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുക്കാന്‍ എത്തിയത്. പിന്നീട് മുറിക്കുള്ളില്‍ നിന്ന് പുറത്ത് വന്നിരുന്നില്ല. ഇന്ന് രാവിലെയോടെ മുറിക്കുള്ളില്‍ നിന്ന് വെള്ളം പുറത്തേക്ക് വരുന്നത് കണ്ട ലോഡ്ജിലെ ജീവനക്കാര്‍ വാതില്‍ മുട്ടി വിളിച്ചെങ്കിലും കതക് തുറന്നിരുന്നില്ല. തുടര്‍ന്ന് കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

പോലീസെത്തി വാതില്‍ ചവിട്ടി തുറന്നപ്പോയാണ് മൃതദേഹം കണ്ടത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.