കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം, കൊയിലാണ്ടിയിൽ മധ്യവയസ്കൻ അറസ്റ്റിൽ


കൊയിലാണ്ടി: കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ചു, കൊയിലാണ്ടിയിൽ മധ്യവയസ്കൻ അറസ്റ്റിൽ. കൊല്ലം ചിറക്ക് പടിഞ്ഞാറ് വശം കച്ചവട നടത്തുന്ന അഴിയൂർ ബൈത്തുൽ ശുരൂർ ഷഹദു സലീം (51) ആണ് പോലീസ് പിടിയിലായത്.

പെൺകുട്ടി കടയിൽ സാധനം വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം. ഇയാൾ നഗ്നത പ്രദർശിപ്പിക്കുകയും കടയുടെ അകത്തെക്ക് ക്ഷണിക്കുകയും ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരം കേസ്സെടുത്തത്.

പ്രതിയെ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ വനിതാ സബ്-ഇൻസ്പെക്ടർ എസ് ജയകുമാരി അറസ്റ്റ് ചെയ്തു. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ വടകര സബ്ബ് ജയിലിലെക്ക് റിമാന്റ് ചെയ്തു.