കീഴരിയൂരിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തേമ്പൊയില്‍ മീത്തല്‍ ഗോപാലന്‍ അന്തരിച്ചു


കീഴരിയൂര്‍: കീഴരിയൂരിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തേമ്പൊയില്‍ മീത്തല്‍ ഗോപാലന്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: പരേതയായ ജാനു. മക്കള്‍: പ്രജേഷ് മനു (കീഴരിയൂര്‍ സെന്റര്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍), ഷര്‍മിള (വി.വി.യു.പി സ്‌കൂള്‍ ചേനര, തിരൂര്‍). മരുമക്കള്‍: ഷൈജ കൊല്ലം, രാജീവന്‍ സരോവരം (ഉള്ള്യേരി).

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.