യോഗയും പഠിക്കാം, രോഗവും ചികിത്സിക്കാം; മേപ്പയ്യൂരിലെ ഗവ. ഹോമിയോ ആശുപത്രി ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍
മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ ഗവ. ഹോമിയോ ആശുപത്രി ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററായി ഉയര്‍ത്തി. ഇവിടെ യോഗ പഠിപ്പിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.സ്വപ്ന റിപ്പാര്‍ട്ടും, യോഗ ഇന്‍സ്ട്രക്റ്റര്‍ ചൈതന്യ പദ്ധതി വിശദീകരണവും നടത്തി.
സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ വി.സുനില്‍,ഭരണ സമതി, അംഗങ്ങളായ കെ.എം. പ്രസീത, വി.പി.ബിജു, സി.പി. അനീഷ്, പഞ്ചായത്ത് സെക്രട്ടറി കെ.പി. അനില്‍കുമാര്‍, സി.കെ.രവിന്ദ്രന്‍, നിഷ വെങ്കല്ലില്‍ എന്നിവര്‍ സംസാരിച്ചു.